Thursday, February 15, 2007

മൃഗശാല

അങ്ങനെ കുറെ നാളുകള്‍ക്ക്‌ ശേഷം ഒരു പോസ്റ്റ് ഇടാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നെ ഈയിടെ ഞങ്ങള്‍ ഹൈദരാബാദില്‍ കണ്ട കാഴ്ചകള്‍ ആയിക്കോട്ടെ എന്ന് തോന്നി.

ഇതാ ബാംഗ്ലൂര്‍ മൃഗശാലയില്‍ നിന്ന്‌ ഹൈദരാബാദ് നാഷണല്‍ സൂവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന അപൂര്‍വ മൃഗം. കാട്ടുജീവിയാണെങ്കിലും പെട്ടെന്ന് ഇണങ്ങുന്ന ഇവയെ വീട്ടില്‍ വളര്‍ത്തിയാല്‍ പക്ഷേ മുതലാവില്ല. നല്ല ഫുഡിങ്ങാത്രേ. പിന്നെന്താ.. നല്ല കോമഡിയായിരിക്കും.ഇതാ ഇതില്‍ കുറച്ചും കൂടി ക്ലിയര്‍ ആയിക്കാണാം.

24 comments:

Unknown said...

ബിരിയാണിക്കുട്ടി എന്ന ജന്തുവിനെ കണ്ട് ഹൈദരബാദില്‍ നിന്ന് വിജയകരമായും ജീവനോടെയും തിരിച്ച് വന്ന ക്രോണിക്ക് ബാച്ചിലര്‍ ശ്രീജിയ്ക് അഭിനന്ദനത്തിന്റെ നോട്ട് മാലകള്‍. (മാല തിരിച്ച് തരണേ) :-)

sandoz said...

ഈ ജീവിയെ ഇടക്ക്‌ പ്രദര്‍ശനത്തിനു കൊച്ചിയിലും കൊണ്ട്‌ വരാറുണ്ട്‌ അല്ലേ.....

കണ്ണൂസ്‌ said...

ബിരിയാണിക്കുട്ടി എന്ന ജന്തു എന്നു പറഞ്ഞതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

(മോളില്‍ കാണുന്ന ലിങ്ക്‌ സത്യമായും ഞാന്‍ ഇട്ടതല്ല്ല. ഇപ്പോള്‍ ഞാന്‍ ആഴ്‌ചാന്ത്യം ആഘോഷിക്കാന്‍ ആമസോണ്‍ വനാന്തരങ്ങളിലാണ്‌)

Siju | സിജു said...

അപ്പോ ഹൈദരാബാദ് മീറ്റെന്നു പറഞ്ഞത് മരത്തിന്റെ മുകളില്‍ വെച്ചാരുന്നൊ

Rasheed Chalil said...

ബീക്കു ഈ ശ്രീജിത്തിനെ എവിടന്ന് കിട്ടി... രണ്ടാളും ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കാമായിരുന്നു. ചാന്‍സ് നഷ്ടപ്പെടുത്തിയില്ലേ...

ഞാനും ഇവിടെ ഇല്ല.

കുറുമാന്‍ said...

ഹൈദരാബാദ് കൊടുങ്കാട്, സമയം സന്ധ്യനേരം, രണ്ട് വന്യജീവികള്‍ കണ്ടു മുട്ടി.....ട്ട ണ്ട ണ്ടേം.......

ആ ജീവികളുടെ പേരാണ്.......
അതെ ആ ജീവികളുടെ പേരാണ്..
പേരാണ് ആ ജീവികളുടെ .....
അതെ പേരതു തന്നെ.......
ഒന്നോര്‍ത്തു നോക്കൂ.....
കിട്ടിയോ?

ഇല്ല (കോറസ്)

ഒന്നുകൂടി ആലോചിച്ചു നോക്കൂ...

ഇപ്പോഴുമില്ല (കോറസ്)

എന്നാ പറയാന്‍ എനിക്ക് സൌകര്യമില്ല. നിങ്ങള്‍ കണ്ടുപിടിക്ക്.

സുല്‍ |Sul said...

ശ്രീജീവി :)

-സുല്‍

അരവിന്ദ് :: aravind said...

സത്യം പറ ബിട്ടീ .......ഇത് ബിട്ടി വച്ച ബിരിയാണി തിന്നാന്‍ ശ്രീജിത്തിനെ ക്ഷണിച്ചപ്പോള്‍
ആ പാവം ഓടി മരത്തില്‍ കയറിയതല്ലേ?;-)

krish | കൃഷ് said...

ബാച്ചി മൂത്താല്‍ ഇങ്ങനെയും ആവുമോ..
കലിപ്പ്‌ തീരണില്ലാ..

കൃഷ് ‌ | krish

Unknown said...

എന്നിട്ട് ബിക്കു വേതാളത്തിന്റെ ചോദ്യത്തിനുത്തരം നല്‍കിയോ?,അല്ല ബിരിയാണി നല്‍കിയോ?

Inji Pennu said...

ഹിഹിഹിഹി ബിക്കു! ബിക്കു ബിക്കു തന്നെ! യാതൊരു സംശയുമില്ല്യ... ഇതിനെ എങ്ങിനെ ഈ പോസില്‍ നിര്‍ത്തി???

ഏറനാടന്‍ said...

ബിരിയാണിക്കുട്ടീ,കണ്ടില്ലേ? ഈ അപൂര്‍വജന്തുവിന്‌ വല്ല ബിരിയാണീം വെച്ചുകൊടുത്തത്‌ ദഹിക്കാന്‍ പെടുന്ന പാട്‌! ഞാന്നും തൂങ്ങിയും ആടിക്കളിച്ചും പെടാപാട്‌ പെടുന്നു പാവം ജന്തു വായയില്‍ കൊള്ളുന്നത്‌ കഴിച്ചാപോരേ? (അല്ലാ ഇതിന്‌ നമ്മടേ ശ്രീജിത്തന്റെ ഒരു കട്ടുണ്ടല്ലേ!)
:)

Kumar Neelakantan © (Kumar NM) said...

ആദ്യചിത്രത്തില്‍ ആ മൃഗശാലയ്ക്ക് എന്തോരു സ്റ്റൈല്‍ ആണ്. എന്തൊരു ക്ലാസ് ആണ്. രണ്ടാമത്തെ ചിത്രത്തില്‍ ആ കുരങ്ങനെ ഒഴിവാക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി ഭേദം ആക്കാമായിരുന്നു.
ആ കുരങ്ങന്റെ ആ ഇടതു കൈകൂടി വിട്ടിട്ടുള്ള ചിത്രം എടുത്തിട്ടുണ്ടോ ബിരിയാണിക്കുട്ടീ?

അതേയ് ബിരിയാണിക്കുട്ടി എന്ന പേരില്‍ വേറെ ഒരു ബ്ലോഗര്‍ ഉണ്ടായിരിന്നു. വകയില്‍ എന്റെ ഒരു പെങ്ങള്‍ ആയിട്ടുവരും. ല്ലേ, ദില്‍ബാ...?

sreeni sreedharan said...

ഈ ജീവിയല്ലെ പണ്ട് നാട്ടിലിറങ്ങിയ അജ്ഞാത ജീവി???

(എന്തോന്നെഡേയ് ഇത്?
പശു കുത്താനോടിച്ചിട്ടാ?)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഞങ്ങളാകെ ബേജാറായി ഇരിക്കുകയായിരുന്നു. ഈ അപൂര്‍വജീവി ചാടിപ്പോയതിനാല്‍ ദുഃഖസൂചകമായി കഴിഞ്ഞ തിങ്കളാ‍ഴ്ച കര്‍ണ്ണാടക മൊത്തമായി ബന്ദ് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

തിരിച്ച് വണ്ടികയറ്റിവിട്ടതിന് നന്ദി ബിരിയാണിക്കുട്ടീ..

Peelikkutty!!!!! said...

ഹായ് ജീന്‍സിട്ട കൊരങ്ങന്‍!


എന്റെ വേ.വെ: micuky (മിക്കി മൌസല്ലെ..അപ്പൊ മികുക്കി ഈ മൃഗത്തിന്റെ പേരാണൊ?)
:-)

അനംഗാരി said...

ഒരു ഹൈദരാബാദി ബിരിയാണി കിട്ടാന്‍ ഇത്രേം കഷ്ടപ്പെടണമായിരുന്നോ എന്റെ ശ്രീജിത്തേ..?
ആ തീവണ്ടി കാര്യാലയത്തിനു മുന്നില്‍ ഉള്ള ഏതെങ്കിലും കടയില്‍ നിന്ന് ആകാമാകായിരുന്നില്ലേ?
ഇനി വേറെ ഏതെങ്കിലും ഐറ്റമുണ്ടായിരുന്നോ?

Anonymous said...

ആഹാ ഇതാണ് -എന്‍റെ കുട്ടി ഒരു പോസ്റ്റിട്ടാ ഇട്ട പോലിരിക്കും.
ഇരിക്കണ കൊമ്പോടിഞ്ഞു
ഇടുപ്പും കുത്തി വീഴാറായിട്ടും ചുള്ളന്‍
ഇളിക്കണ ചിരി കണ്ടാ മക്കളേ.

ബീക്കുലു,
സന്തോഷലു
ലവ്വുലു
ഉമ്മലു

Sreejith K. said...

ദില്‍ബാ, അരവിന്ദ്ജീ, ഇത്തിരീ, ചാത്താ, നിങ്ങള്‍ക്കൊക്കെയേ സ്നേഹമുള്ളൂ. ബാക്കി സകലരും കിട്ടിയ അവസരം നോക്കി എന്റെ ഞെഞ്ചത്ത് കേറി ഡപ്പാം കുത്ത് കളിച്ചു.

എന്നാലും ഉള്ളത് പറയണമല്ലോ. ഇഞ്ജി, ഏറനാടന്‍, പീലിക്കുട്ടി, കുമാറ് ഭായ് എന്നിവരുടെ കമന്റുകള്‍ കണ്ട് ചിരിച്ച് പരിപ്പിളകി. എനിക്കിട്ട് പണിയാന്‍ ഒരു അവസരം കിട്ടിയാല്‍ വിടരുത് കേട്ടാ‍...

ബീക്കൂ, ഞാന്‍ വച്ചിട്ടുണ്ട്. ഞാന്‍ വ്യക്തിഹത്യയ്ക്ക് ക്രിമിനല്‍ കേസു കൊടുക്കും, നോക്കിക്കോ. എന്നാലും ബിക്കുവിന്റെ ഒരു പടം എനിക്ക് എടുക്കാന്‍ തോന്നിയില്ലല്ലോ :( ബിക്കു കൂട്ടുകാരികളുടെ കൂടെ നിന്ന് പേന്‍ നോക്കുന്ന ആ രംഗമുണ്ടല്ലോ, അത് മനസ്സില്‍ നിന്ന് പോക്കുന്നില്ല.

mumsy-മുംസി said...

എന്റെ ഡാര്‍വിനപ്പൂപ്പാ... അങ്ങയുടെ തിയറി ശരിതന്നെയേന്ന്‌ വീണ്ടും തെളിഞ്ഞു.

-B- said...

ടിക്കറ്റ് വെക്കാതെ നടത്തിയ ഈ പ്രദര്‍ശനത്തിന് എത്തിയവരോടെല്ലാം ഞാനും ചിത്രത്തില്‍ കാണുന്ന സുന്ദരജന്മവും നന്ദിയോടെ വാലാട്ടുന്നു.

ദില്ലൂ ഗ്ഗര്‍ര്‍‌ര്‍‌ര്‍‌ര്‍.....

സാന്‍ഡോ :)

കണ്ണൂസേട്ടാ... പാരയില്‍ പാര പണിയുന്നവനേ... ഞാന്‍ വെച്ചിട്ടുണ്ട്. ബൂലോഗത്തെ വിസ്‌മൃത സത്യങ്ങള്‍ തോണ്ടിപ്പുറത്തുകൊണ്ടുവരുന്നതെന്തിന്? :)

.5വിന്ദന്‍സേ, ഏറനാടാ, അനംഗാ‍രീ, ഞാനേ അവന്‌ കൊടുത്തത്‌ നല്ല ഒന്നാം തരം ബിരിയാണിയാ. ഹോട്ടലീന്ന് വാങ്ങിക്കൊടുത്തതാണെന്നു മാത്രം ;)

സിജു പ്രധാന അതിഥി മാത്രം സ്റ്റേജില്‍.... അല്ല, മരത്തില്‍.

ഇത്തിരി :)

അപ്പോ കുറുമാന്‍ ചേട്ടനാണല്ലേ പണ്ട് അമീബ ഇര പിടിക്കാന്‍ പോകുന്നതെങ്ങനെ എന്ന ആ ഉത്തരം എഴുതിയത് ? :)

സുല്‍ :)നമ്മള്‍ നാട്ടുകാരാ ട്ടോ.

കൃഷ് :)
പൊതുവാള്‍ :)

ഇഞ്ചീ, ഈ പോസൊക്കെ ഇങ്ങേര്‍ക്ക്‌ പുല്ലല്ലേ പുല്ല്‌!

കുമാര്‍ സാര്‍, ആ കൊച്ച്‌ കല്യാണം കഴിഞ്ഞ്‌ പോയില്ലേ? ഇനി ബ്ലോഗ്‌ ചെയ്യുന്നില്ല എന്നാ കേട്ടത്‌. ഞാന്‍ വേറെ ആളാ. ;) ഞാനും വകയില്‍ പെങ്ങളാക്കാന്‍ കൊള്ളാവുന്ന ആളാ ട്ടോ. അല്ലേ ദില്‍ബാ?

മിസ്റ്റര്‍ പച്ചാളം, അത് വേ ഇത് റെ. വെറുതെ തെറ്റിക്കാന്‍ നോക്കല്ലേ.

ചാത്താ, പീലിക്കുട്ടീ, നിങ്ങളായി നിങ്ങള്‍ ബാംഗ്ലൂരുകാരുടെ പാടായി. ഇനിയെങ്കിലും കൂട്‌ തുറന്ന് വിടാതെ സൂക്ഷിച്ച്‌ കെട്ടിയിടണേ.

ഉമേച്ചീ ലവ്‌യുലു :)
മുംസി :)

ശ്രീജീ, തൊലിക്കട്ടി മല്‍സരത്തില്‍ നീ വീണ്ടും വിജയിച്ചിരിക്കുന്നു. സമ്മതിച്ചു ട്ടാ!

പ്രദര്‍ശനം സമാപിച്ചു. മൃഗശാല അടയ്കുന്നു.

Kalesh Kumar said...

ആരാ ഇത്? എന്റെ അനിയത്തിക്കുട്ടിയല്ലേ? ഞാനിതിപ്പഴാ കണ്ടത്...

കലക്കീട്ടാ!

പാവം ശ്രീജിത്ത്. എല്ലാം ക്ഷമിക്കാനും സഹിക്കാനും അവന്‍ മാത്രം!

Unknown said...

ബിരിയാണിച്ചേച്ചീ,
എല്ലാം ഓക്കെ. എന്റെ അളിയനെയെങ്ങാനും വേദനിപ്പിച്ചു എന്ന് അറിഞ്ഞാല്‍ കളി മാറുമേ. അബദ്ധവശാല്‍ ബാച്ചിക്ലബ്ബ് വിട്ട് അതിഭീകരമായ ഒരു അപകടത്തില്‍ ചെന്ന് ചാടിയ അദ്ദേഹത്തെ ഇനിയും വേദനിപ്പിയ്ക്കരുത്. (കല്ല്യാണത്തിന് ശേഷം ഇങ്ങടെ ബ്ലോഗിങ് ബ്ലോക്കായേല് ഞമ്മക്ക് പെര്ത്ത് സന്തോഷണ്ടേയ്. അതിന്റെ നന്ദ്യാ) :-)

മിടുക്കന്‍ said...

അടുത്താഴ്ച ഈ ജീവിയെ ദില്ലിയില്‍ കൊണ്ടുവരുന്നുണ്ട്...

ബിരിയാണി, എന്തൊന്നാ ഇതിന്റെ ഒരു തീറ്റ..?
കാടി മതിയാവുമൊ..? കുടിക്കാന്‍..
കൊറിക്കാന്‍ കൊറെ കടലേം കരുതീട്ടുണ്ട്...
വേറെ എന്തേലും സ്പെഷ്യല്‍ ആയി കരുതണേല്‍ ഒന്ന് പറയണേ....